Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Draupadi Murmu

ഡിഎംകെ സർക്കാരിനു തിരിച്ചടി;മദ്രാസ് സർവകലാശാല ഭേദഗതി ബിൽ രാഷ്‌ട്രപതി തിരിച്ചയച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​രം ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു ത​​​ട​​​യി​​​ട്ട് രാ​​​ഷ്‌​​​ട്ര​​​പ​​​തി. ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (ഭേ​​​ദ​​​ഗ​​​തി) ബി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി ദ്രൗ​​​പ​​​ദി മു​​​ർ​​​മു തി​​​രി​​​ച്ച​​​യ​​​ച്ചു.

മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കു​​​ന്ന ബി​​​ൽ രാ​​​ഷ്‌​​​ട്ര​​​പ​​​തി തി​​​രി​​​ച്ച​​​യ​​​ച്ച​​​തി​​​ലൂടെ വി​​​സി നി​​​യ​​​മ​​​ന​​​ തർ​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​രു​​​മെ​​​ന്ന് ഉ​​​റ​​​പ്പാ​​​യി.

മ​​​ദ്രാ​​​സ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലയിൽ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റെ നി​​​യ​​​മി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം ഗ​​​വ​​​ർ​​​ണ​​​റി​​​ൽ​​​നി​​​ന്ന് സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കാ​​​ൻ വ്യ​​​വ​​​സ്ഥ ചെ​​​യ്യു​​​ന്ന ബി​​​ൽ 2022ലാ​​​ണ് ത​​​മി​​​ഴ്നാ​​​ട് നി​​​യ​​​മ​​​സ​​​ഭ പാ​​​സാ​​​ക്കി​​​യ​​​ത്. വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ നി​​​യ​​​മി​​​ക്കു​​​ന്ന രീ​​​തി ഗു​​​ജ​​​റാ​​​ത്തി​​​ലും തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലു​​​മു​​​ണ്ടെ​​​ന്ന് ബി​​​ൽ സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്ക​​​വേ അ​​​ന്ന​​​ത്തെ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യാ​​​യി​​​രു​​​ന്ന കെ. ​​​പൊ​​​ന്മു​​​ടി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, വി​​​സി നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ലെ സ്ഥാ​​​പി​​​ത മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ​​​ക്കും യു​​​ജി​​​സി ച​​​ട്ട​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദി​​​ഷ്‌​​​ട മാ​​​റ്റ​​​ങ്ങ​​​ൾ വി​​​രു​​​ദ്ധ​​​മാ​​​കു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​എ​​​ൻ. ര​​​വി രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കാ​​​യി ബി​​​ൽ റി​​​സ​​​ർ​​​വ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​തെ രാ​​​ഷ്‌​​​ട്ര​​​പ​​​തി ബി​​​ല്ലു​​​ക​​​ൾ തി​​​രി​​​ച്ച​​​യ​​​ച്ച​​​തി​​​നാ​​​ൽ ഡി​​​എം​​​കെ സ​​​ർ​​​ക്കാ​​​രി​​​നു നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ടി വ​​​രും.

Kerala

ഹെ​ലി​പ്പാ​ഡി​ലെ കോ​ണ്‍​ക്രീ​റ്റ് ഇ​ത്തി​രി താ​ഴ്ന്നാ​ൽ എ​ന്താ!;​ഹെ​ലി​കോ​പ്റ്റ​ർ മു​ക​ളി​ലോ​ട്ട് അ​ല്ലേ ഉ​യ​രു​ന്ന​ത്: കെ.​യു. ജ​നീ​ഷ് കു​മാ​ർ

പ​ത്ത​നം​തി​ട്ട: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ർ പ്ര​മാ​ട​ത്തെ ഹെ​ലി​പാ​ഡി​ലെ കോ​ൺ​ക്രീ​റ്റി​ൽ താ​ഴ്ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ.​യു.​ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. എ​ച്ച് മാ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടാ​ൻ പൈ​ല​റ്റി​ന്‍റെ നി​ർ​ദേ​ശം അ​നു​സ​രി​ച്ച് ത​ള്ളി​മാ​റ്റി​യ​താ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

കോ​ൺ​ക്രീ​റ്റി​ൽ ട​യ​ർ താ​ഴ്ന്നാ​ൽ എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നും ഹെ​ലി​കോ​പ്റ്റ​ർ മു​ക​ളി​ലേ​ക്ക​ല്ലേ ഉ​യ​രു​ന്ന​തെ​ന്നും ജ​നീ​ഷ് കു​മാ​ർ ചോ​ദി​ച്ചു. ഹെ​ലി​പ്പാ​ഡി​ല്‍ എ​ച്ച് മാ​ര്‍​ക്ക് ചെ​യ്തി​ട്ടു​ണ്ട്. അ​വി​ടെ​യാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ ലാ​ന്‍​ഡ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ലാ​ന്‍​ഡ് ചെ​യ്ത​പ്പോ​ള്‍ അ​ല്‍​പ്പം പി​ന്നി​ലേ​ക്കാ​യി​പ്പോ​യി.

ഉ​യ​ര്‍​ത്തു​ന്ന ഘ​ട്ട​ത്തി​ല്‍ ഫാ​ന്‍ ക​റ​ങ്ങി ചെ​ളി​യും പൊ​ടി​യും ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. തു​ട​ര്‍​ന്ന് പൈ​ല​റ്റ് ത​ന്നെ​യാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ​ട് ഹെ​ലി​കോ​പ്റ്റ​ര്‍ സെ​ന്‍​ട്ര​ലി​ലേ​ക്ക് നീ​ക്കി നി​ര്‍​ത്ത​ണ​മെ​ന്ന് പ​റ​ഞ്ഞ​ത്. ഹെ​ലി​പ്പാ​ഡി​ല്‍ ഒ​രു കേ​ടു​പാ​ടും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ജ​നീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.

Kerala

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ; രാ​ഷ്ട്ര​പ​തി​യു​ടെ യാ​ത്ര​യി​ൽ മാ​റ്റം

പ​ത്ത​നം​തി​ട്ട: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്ന് രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ന്‍റെ ശ​ബ​രി​മ​ല യാ​ത്ര​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി. പ്ര​മാ​ടം ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​യി​രി​ക്കും ഹെ​ലി​കോ​പ്ട​ര്‍ ഇ​റ​ങ്ങു​ക.


നേ​ര​ത്തെ നി​ല​യ്ക്ക​ലി​ൽ ഹെ​ലി​കോ​പ്ട​ര്‍ ഇ​റ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് പ്ര​മാ​ട​ത്ത് ഇ​റ​ങ്ങി റോ​ഡ് മാ​ര്‍​ഗ​മാ​യി​രി​ക്കും പ​മ്പ​യി​ലേ​ക്ക് പോ​വു​ക. രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ​രി​മ​ല​യി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.


 ഇ​ന്ന് രാ​വി​ലെ 9.10 ന് ​രാ​ജ് ഭ​വ​നി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന രാ​ഷ്ട്ര​പ​തി ഹെ​ലി​കോ​പ്ട​റി​ൽ പ്ര​മാ​ട​ത്ത് ഇ​റ​ങ്ങും. തു​ട​ർ​ന്ന് പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ലാ​യി​രി​ക്കും സ​ന്നി​ധാ​ന​ത്തേ​ക്ക് തി​രി​ക്കു​ക. രാ​ഷ്ട്ര​പ​തി ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യി പ​തി​നെ​ട്ടാം​പ​ടി ച​വി​ട്ടി അ​യ്യ​പ്പ​നെ ദ​ർ​ശി​ക്കും. 


11.50ന് ​സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​യെ കൊ​ടി​മ​ര​ച്ചു​വ​ട്ടി​ൽ ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് പൂ​ർ​ണ​കും​ഭം ന​ൽ​കി സ്വീ​ക​രി​ക്കും. ഉ​ച്ച​യ്ക്ക് 12.20 ന് ​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സ​ന്നി​ധാ​ന​ത്തെ ഗ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കും. രാ​ത്രി​യോ​ടെ തി​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. 


പി​ന്നാ​ലെ ഹോ​ട്ട​ൽ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ൽ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര വി​ശ്വ​നാ​ഥ അ​ർ​ലേ​ക്ക​ർ ന​ൽ​കു​ന്ന അ​ത്താ​ഴ വി​രു​ന്നി​ൽ പ​ങ്കെ​ടു​ക്കും. രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Latest News

Up